Sorry, you need to enable JavaScript to visit this website.

ജാന്‍വിയുടെ പ്രണയ ബന്ധം തകര്‍ന്നിട്ടില്ല,  ദീപാവലി ചിത്രത്തിലും കൂടെ ഓര്‍ഹാന്‍  

മുംബൈ-പ്രശസ്ത ബോളിവുഡ് നടി അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ എല്ലായിടത്തും സജീവമായിരുന്നു. കുട്ടിക്കാലം പിന്നിട്ട് കാലം കുറേ ആയെങ്കിലും കുട്ടിയുടുപ്പ് ഉപേക്ഷിക്കാതെ പാറിപ്പറന്ന് നടന്ന താരം. എന്നാലും കുറച്ചു കാലം ലൈംലൈറ്റില്‍ ഇല്ലാതായതോടെ പാപ്പരാസികള്‍ കഥ മെനയാന്‍ തുടങ്ങി. ജാന്‍വിയുടെ പ്രണയം പൊളിഞ്ഞുവെന്ന്. 
ജാന്‍വി കപൂറും കാമുകന്‍ ഓര്‍ഹാന്‍ അവത്രമണിയും  വേര്‍പിരിഞ്ഞുവെന്നായിരുന്നു അടുത്തിടെ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച. ഓര്‍ഹാന്‍ ജാന്‍വിയുടെ സഹോദരി ഖുശി കപൂറുമായി പ്രണയത്തിലായെന്നും പാപ്പരാസികള്‍ കണ്ടെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ജാന്‍വി കപൂര്‍ പങ്കുവച്ച ദീപാവലി ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു. ഏറെ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജാന്‍വിയെയും ഓര്‍ഹാനെയും ചിത്രങ്ങളില്‍ കാണാം. ജാന്‍വി ആണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിന് മുമ്പും  ജാന്‍വിയും ഓര്‍ഹാനും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ കാലത്തായിരുന്നു. അതിന് താരം മറുപടി നല്‍കിയത് ഓന്റെ കൂടെ ഊട്ടിയില്‍ താമസിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിയാണ്. സത്യസന്ധനായ കാമുകനും ഇതേ പോലെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 
അതേസമയം, തന്റെ പ്രണയത്തെ കുറിച്ച് ജാന്‍വി പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഏറെ വര്‍ഷങ്ങളായി ജാന്‍വിയും ഓര്‍ഹാനും അടുത്ത സുഹൃത്തുക്കളാണ്. ബോളിവുഡല്ലേ, എപ്പോഴാണ് ഏതൊക്കെ ബന്ധങ്ങളാണ് തകരുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. മിലിയാണ് ജാന്‍വിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിലി.


 

Latest News