ഹനംകൊണ്ട- പശ്ചിമ ബംഗാളില്‍നിന്നും മറ്റും പെണ്‍കുട്ടികളെ കൊണ്ടുവന്ന് നടത്തിയിരുന്ന വേശ്യാലയത്തില്‍ തെലങ്കാന പോലീസ് റെയ്ഡ് നടത്തി. ഹനംകൊണ്ടയിലെ റെഡ്ഡി കോളനിയിലെ വേശ്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളേയും യുവതികളേയും എത്തിച്ച് നന്ദിനി എന്ന സ്ത്രീയാണ് വേശ്യാലയം നടത്തിയിരുന്നത്. ഒരു വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന വേശ്യാലയത്തില്‍നിന്ന് പിടിയിലായവരില്‍ രണ്ടു പേര്‍ ഇടപാടുകാരാണെന്ന് പോലീസ് പറഞ്ഞു.