Sorry, you need to enable JavaScript to visit this website.

മകളെന്ന് പറഞ്ഞു കടത്തി, വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു, പാക്കിസ്ഥാനിക്ക് 15 കൊല്ലം തടവ്

 

ദുബായ്- മകളാണെന്ന വ്യാജേന രാജ്യത്ത് കൊണ്ടുവന്ന് കൗമാരക്കാരിയെ  ബലാത്സംഗം ചെയ്യുകയും വ്യഭിചാരവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്ത 49 കാരനായ പാക്കിസ്ഥാനിയെ 15 വര്‍ഷം തടവിന് ശിക്ഷിച്ചു. മനുഷ്യക്കടത്ത്, ബലാത്സംഗം, വേശ്യാലയ നടത്തിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്.

13 കാരിയുടെ പാസ്‌പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് ഇയാള്‍ കുട്ടിയെ കൊണ്ടുവന്നത്. രണ്ടു വര്‍ഷം മുമ്പ് ടൂറിസ്റ്റ് വിസയിലാണ് മകളെന്ന പേരില്‍ കുട്ടിയെ കൊണ്ടുവന്നത്. തുടര്‍ന്ന് ഇയാള്‍ വ്യഭിചാരത്തിന് കുട്ടിയെ നിര്‍ബന്ധിച്ചു. കസ്റ്റമറായി എത്തിയ ഒരാളുമായി കുട്ടി പ്രേമത്തിലായതോടെയാണ് സംഭവം പുറംലോകത്തെത്തിയത്. കുട്ടിയെ മൂന്നാം തവണയും ബലാത്സംഗം ചെയ്യാനുള്ള പാക്കിസ്ഥാനിയുടെ ശ്രമം കാമുകന്‍ തടയുകയായിരുന്നു.

ദുബായിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് പാക്കിസ്ഥാനില്‍വെച്ചും ഇയാള്‍ തന്നെ മാനഭംഗപ്പെടുത്തിയതായി കുട്ടി പറഞ്ഞു. ദിവസവും പത്തു പേരെയെങ്കിലും ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചു. വഴങ്ങിയില്ലെങ്കില്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു.

വേശ്യാലയത്തില്‍നിന്ന് കുട്ടിയെ പുറത്തെത്തിക്കാന്‍ കാമുകന്‍ ശ്രമിച്ചു. പാക്കിസ്ഥാനിയുമായി ഏറ്റുമുട്ടിയ ഇയാള്‍ ദുബായ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. കാമുകനേയും പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തുന്നത് ബലാത്സംഗമായി പരിഗണിക്കുന്ന നിയമപ്രകാരം ഇയാളും ജയിലിലാണ്.

 

Latest News