ചെന്നൈ- നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച കേസിൽ നയൻതാരയുടെയും വിഗ്‌നേഷ് ശിവന്റെയും ഭാഗത്തു വീഴ്ചകളില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വാടക ഗർഭധാരണത്തിനു ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 2016ൽ ഇരുവരും വിവാഹിതരായതിന്റെ രേഖകളിൽ കൃത്രിമമില്ല.
അതേസമയം, കൃത്രിമ ഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രി ഗുരുതര വീഴ്ച വരുത്തിയെന്നും ചികിത്സാ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. ആശുപത്രി അടച്ചുപൂട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്. നയൻ താരയെ വാടക ഗർഭധാരണത്തിന് റഫർ ചെയ്ത കുടുബഡോക്ടർ വിദേശത്തായതിനാൽ ചോദ്യം ചെയ്യാനായിട്ടില്ല.