ചെന്നൈ-ഇരട്ടക്കുട്ടികളെയും കയ്യിലേന്തി താരദമ്പതികളായ നയൻ താരയും വിഘ്‌നേഷും. വാടകഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ട കുട്ടികളെയുമായാണ് നയൻ താരയും ഭർത്താവ് വിഘ്‌നേഷ് ശിവനും വീഡിയോക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഹാപ്പി ദീപാവലി എന്ന് ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഒൻപതിനാണ് ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടായത്. നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങലാണ്. ഞങ്ങളുടെ ഉയരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രങ്ങളും വേണം എന്ന സന്തോഷ വിവരം പങ്കുവെച്ച് വിഘ്‌നേഷ് കുറിച്ചിരുന്നത്. നയനും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളിൽ ഉമ്മ വെക്കുന്ന ചിത്രവും പുറത്തുവിട്ടിരുന്നു.
ജൂൺ ഒൻപതിന് മഹാബലിപ്പുരത്ത് വെച്ചാണ് നയൻ താരയും വിഘ്‌നേഷും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്‌നേഷും നയൻ താരയും വിവാഹിതരായത്.