Sorry, you need to enable JavaScript to visit this website.

കൂമന്‍ ടീസര്‍ പുറത്തിറങ്ങി

കൊച്ചി- ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമന്‍' സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ നായകനാകുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയുമാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെ. ആര്‍. കൃഷ്ണകുമാറിന്റെതാണ് ചിത്രത്തിന്റെ രചന.

നേരത്തെ ജിത്തു സംവിധാനം നിര്‍വഹിച്ച ട്വെല്‍ത്ത് മാന്‍ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്‌ക്കാരത്തിലുള്ള ആളുകള്‍ ഒന്നിച്ചു പാര്‍ക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കര്‍ക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലംമാറി എത്തുന്നതും. അയാളുടെ കര്‍ക്കശ്യ സ്വഭാവം ആ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങള്‍ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലര്‍ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് 'കൂമന്‍' എന്ന സിനിമയുടെ പ്രധാന കഥാതന്തു.

ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല എന്നീ വന്‍താരനിരയും 'കൂമന്‍' സിനിമയിലുണ്ട്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍- സഹനിര്‍മ്മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍: ഡിക്‌സണ്‍ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്: വി. എസ്. വിനായക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ മോഹന്‍. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ് കോവിലകം. കോ-ഡയറക്ടര്‍: അര്‍ഫാസ് അയൂബ്. ചീഫ് അസോസിയേറ്റ് ഡയക്ടര്‍: സോണി ജി. സോളമന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങള്‍: വിനായക് ശശികുമാര്‍. ചമയം: രതീഷ് വിജയന്‍. പി. ആര്‍. ഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകര്‍. വിഎഫക്‌സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷന്‍.

Latest News