Sorry, you need to enable JavaScript to visit this website.

കേംബ്രിഡജ് അനലിറ്റിക്ക പൂട്ടൂന്നു; പാപ്പര്‍ ഹരജി നല്‍കി 

ലണ്ടന്‍- ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദത്തിലായ വിവര വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കയും (സിഎ) ബ്രിട്ടനിലെ മാതൃ സ്ഥാപനമായ എസ്സിഎല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു. വിവാദം കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബ്രിട്ടനിലും ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിഡ്ജ് അനലിറ്റിക്ക ഹരജി നല്‍കി. നിയമാനുസൃതമായി പ്രവര്‍ത്തിച്ച കമ്പനിക്ക് പരിഹരിക്കാനാകാത്ത അപകീര്‍ത്തിയാണ് മാധ്യമ വാര്‍ത്തകള്‍ കാരണം ഉണ്ടായതെന്ന്  വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തിയാലും വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫേബുക്കിനെതിരെ ആരംഭിച്ച നിയമനടപടികള്‍ തുടരാനാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.  

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയില്‍ ഡോണള്‍ഡ് ട്രംപിനുവേണ്ടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയാണ്  കേംബ്രിഡ്ജ് അനലിറ്റിക്കക്കു തിരിച്ചടിയായത്. 

Latest News