Sorry, you need to enable JavaScript to visit this website.

ടി.വി സീരിയല്‍ നടി വൈശാലി തൂങ്ങിമരിച്ചു, കാരണം പ്രണയമെന്ന് പോലീസ്

ഇന്‍ഡോര്‍-മുംബൈയിലെ പ്രശസ്ത ടിവി സീരിയല്‍ നടി വൈശാലി ടക്കര്‍ ആത്മഹത്യ ചെയ്തു. ഒരു വര്‍ഷമായി ഇന്‍ഡോറില്‍ താമസിച്ചു വരികയായിരുന്നു. താമസസ്ഥലത്ത് തൂങ്ങി മരിച്ച നടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.
യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ' എന്ന പ്രതിദിന പരമ്പരയിലെ വേഷത്തിലൂടെയാണ് വൈശാലി ജനപ്രിയയായത്.
പ്രണയബന്ധമാണ് വൈശാലിയുടെ ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. തേജാജി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2015-2016 കാലയളവിലെ ജനപ്രിയ പ്രതിദിന പരമ്പരയായിരുന്നു 'യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ'. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത രാധികാ മദന്‍ നായികയായ 'യേ ഹേ ആഷിഖി'യിലും നടി വൃന്ദയായി അഭിനയിച്ചു.
'സസുരല്‍ സിമര്‍ കാ' എന്ന സീരിയലിലും അഭിനയിച്ചിരുന്നു. ഇതിലെ പ്രതിനായക വേഷത്തിന് അവാര്‍ഡ് നേടുകയും ചെയ്തു. രക്ഷാബന്ധന്‍ സീരിയലിലാണ് അവസാനമായി അഭിനയിച്ചത്‌

 

Latest News