കൊച്ചി- ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി വാര്‍ത്തകളില്‍ ഇടം നേടിയ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തും കൊച്ചിയില്‍ കാര്‍ ബിസിനസ് നടത്തുന്ന നൗഫലിനെയാണ് അശ്വതി രജിസ്റ്റര്‍ വിവാഹം ചെയ്തത്. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും അത് ഉപേക്ഷിക്കുന്നതിന് ഡോക്ടര്‍മാരില്‍നിന്ന് ചികിത്സ തേടിയിരുന്നെന്ന് അശ്വതി വെളിപ്പെടുത്തിയിരുന്നു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ കൊച്ചിയില്‍ എത്തിയ താന്‍ ചതിക്കപ്പെട്ടെന്നും വിവാഹ വാഗ്ദാനം ചെയ്തു സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റു ഉള്ളവര്‍ക്ക് കൈമാറി പണം സമ്പാദിച്ച വിവരവും ഇവര്‍ തുറന്നുപറഞ്ഞിരുന്നു. ദുബായില്‍ ലഹരി മരുന്നു കേസിലും അശ്വതി ബാബു പ്രതിയായിട്ടുണ്ട്. അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം കഴിഞ്ഞ ജൂലായില്‍ കൊച്ചിയില്‍ പിടികൂടിയത് വാര്‍ത്തയായിരുന്നു. 2018 ഡിസംബര്‍ പത്തിനാണ് അശ്വതി ബാബുവിനെയും സഹായി ബിനോയി എം.ഡി.എം.എ മയക്കുമരുന്നുമായി തൃക്കാക്കര പോലീസ് പിടികൂടിയത്.