Sorry, you need to enable JavaScript to visit this website.

സിനിമ ഇറങ്ങുന്നതിന് മുമ്പ്  പ്രിയ വാര്യര്‍ക്ക് അവാര്‍ഡ് 

മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ലോകത്തെ മുഴുവന്‍ കൈയിലെടുത്ത 19 വയസുകാരി പ്രിയ വാര്യരെ തേടി പുരസ്‌കാരവും എത്തി. അഡാര്‍ ലവ് എന്ന ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെയാണ് ഈ നേട്ടം. ഔട്ട്‌ലുക്കിന്റെ വൈറല്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനാണ് പ്രിയ അര്‍ഹയായത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് പ്രിയ സോഷ്യല്‍ മീഡിയയില്‍ താരമായത്. സോഷ്യല്‍ മീഡിയയില്‍ പ്രിയയ്ക്ക് ലക്ഷക്കണക്കിന് ഫാന്‍സുണ്ട് ഇപ്പോള്‍. ഇതിനുമുന്‍പ് പ്രിയ ഷോര്‍ട് ഫിലിം ചെയ്തിട്ടുണ്ട്. മോഡലിലൂടെയാണ് പ്രിയ സിനിമയിലെത്തുന്നത്.
ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രിയ വാര്യര്‍. എന്നാല്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയ കണ്ണിറുക്കുന്ന രംഗം ഹിറ്റായതോടെ പ്രിയയെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കുകയായിരുന്നു. പ്രിയയ്ക്കു പ്രാധാന്യം നല്‍കാന്‍ വേണ്ടി ചിത്രത്തിന്റെ സക്രിപ്റ്റും ക്ലൈമാക്‌സും മാറ്റിയെഴുതി .
ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ഹിറ്റായത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രിയയെ കൂടാതെ, സിയാദ് ഷാജഹാന്‍, നൂറിന്‍ ഷെരീഫ്, റോഷന്‍ അബ്ദുള്‍ റഹൂഫ് എന്നിവരും ചിത്രത്തിലുണ്ട്. ജൂണ്‍ 14ന് ചെറിയ പെരുന്നാള്‍ സീസണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിയ ഇനി തമിഴിലേക്ക് പോകുന്നുവെന്ന സൂചനയുമുണ്ട്. നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ കണ്ണിറുക്കലില്‍ ജീവിതം മാറി മറിഞ്ഞതിന്റെ ത്രില്ലിലാണ് പ്രിയ വാര്യര്‍. 
 

Latest News