സഞ്ജയ് ദത്തായി അഭിനയിക്കാന്‍  മിടുക്കന്‍ രണ്‍ബീര്‍-  കരീന 

 ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന 'സഞ്ജു'. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്. സഞ്ജയ് ദത്തായുള്ള രണ്‍ബീറിന്റെ വേഷപ്പകര്‍ച്ചയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ രണ്‍ബീറിന്റെ കസിനും ബോളിവുഡ് നടിയുമായ കരീന കപൂറുമുണ്ടായിരുന്നു.
'സഞ്ജയ് ദത്തായി അഭിനയിക്കാന്‍ രണ്‍ബീറിനേക്കാള്‍ മികച്ചത് ആരാണ്. എനിക്ക് തോന്നുന്നില്ല അവനേക്കാള്‍ മികച്ചതായി മറ്റൊരാള്‍ക്ക് ആ വേഷം ചെയ്യാന്‍ കഴിയുമെന്ന്', മാധ്യമങ്ങളോട് കരീന പറഞ്ഞു.
ദിയ മിര്‍സ, അനുഷ്‌ക ശര്‍മ്മ, സോനം കപൂര്‍, വിക്കി കൗശല്‍ എന്നിവരും 'സഞ്ജു'വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെയ് 29ന് ചിത്രം റിലീസ് ചെയ്യും.
കരീനയും രണ്‍ബീറും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാല്‍ കരണ്‍ ജോഹറിന്റെ ടോക് ഷോയായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. സഹോദരന്റെ അഭിനയത്തെ കുറിച്ച് കരീനയ്ക്ക് വലിയ മതിപ്പാണ്. നല്ലൊരു ചിത്രം ലഭിക്കുകയാണെങ്കില്‍ രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കരീന പറഞ്ഞിട്ടുണ്ട്. 'രണ്‍ബീറിനൊപ്പം നല്ലൊരു സഹോദരബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ സഹോദരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്റെ സഹോദരനൊപ്പമെങ്കിലും അഭിനയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', കരീന പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നീതു കപൂര്‍ രണ്‍ബീറിന്റെയും കരീനയുടെ മകന്‍ തൈമൂറിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രം പുറത്തുവിട്ടിരുന്നു.


 

Latest News