കുട്ടികള്‍ ഏത് സമയവും മെസഞ്ചര്‍ കിഡ്‌സിലാണെന്ന് പറയുന്ന രക്ഷിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ മെസഞ്ചര്‍ കിഡ്‌സ് ആപ്പ് രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാം. ഇതിനായി മെസഞ്ചര്‍ കിഡ്‌സ് ആപ്പില്‍ സ്ലീപ് മോഡ് ഓപ്ഷന്‍ കൊണ്ടുവന്നിരിക്കുകയാണ് ഫേസ്ബുക്ക്. ഇതിലൂടെ കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്ന സമയം നിശ്ചയിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.
ആപ്പ് സ്ലീപ് മോഡിലാക്കിയാല്‍ കുട്ടികള്‍ക്ക് മെസേജ് അയക്കാനോ വിളിക്കാനോ, വിഡിയോ കോള്‍ ചെയ്യാനോ സാധിക്കില്ല.
ഇനി കുട്ടികള്‍ ആപ്പ് തുറന്ന സന്ദേശമയക്കാന്‍ ശ്രമിച്ചാല്‍ പിന്നീട് വരാന്‍ പറയുന്ന സന്ദേശമാവും അവര്‍ കാണുക.
രക്ഷിതാക്കളുടെ ഫേസ്ബുക്ക് അകൗണ്ടിലെ പാരന്റ് കണ്‍ട്രോള്‍ സെന്റര്‍ മോഡ് വഴിയാണ് ഇത് നിയന്ത്രിച്ചിരിക്കുന്നത്. ഇതിലൂടെ രക്ഷിതാക്കള്‍ക്ക് ഇഷ്ടാനുസൃതമായി ഓഫ് ലൈന്‍ സമയം മാറ്റാം.മെസേഞ്ചര്‍ കിഡ്‌സ് സ്ലിപ് മോഡിലേക്ക് മാറ്റുകയെന്നത് എളുപ്പമാണ്. ഫേസ്ബുക്ക് ആപ്പില്‍ മെസഞ്ചര്‍ കിഡ്‌സ് എടുക്കുക. അതിനുശേഷം കുട്ടികളുടെ പേര് തെരഞ്ഞെടുത്തതിനുശേഷം നമുക്ക് സമയം ക്രമീകരിക്കാം.
സമയം ക്രമീകരിച്ച് കഴിഞ്ഞാല്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികള്‍ക്ക് മെസഞ്ചര്‍ കിഡ്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.
സ്ലീപ് മോഡിലൂടെ കുട്ടികളുടെ അക്കൗണ്ടിലെ കോണ്‍ടാക്റ്റ് കളയാനും അകൗണ്ട് ഡിലീറ്റ് ചെയ്യാനും കുട്ടികള്‍ക്ക് പുതിയ അക്കൗണ്ട് നിര്‍മിച്ച് നല്‍കാനുമുള്ള അധികാരം രക്ഷിതാക്കള്‍ക്ക് നല്‍കുന്നതാണ് പുതിയ ആപ്പെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.