കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ തന്നെ എത്തും. ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. മമ്മൂട്ടി നേരത്തേ 'കുഞ്ഞാലിമരയ്ക്കാര്‍' പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ശിവനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ടിനെപ്പറ്റി വിവരങ്ങള്‍ ഒന്നുമില്ല.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചാം ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്നാണ് ചിത്രത്തിന് പേര്.
100 കോടിയോളം മുതല്‍മുടക്കിലാണ് സിനിമ.
സന്തോഷ് ശിവനും പ്രിയദര്‍ശനും ഒരേസമയമാണ് കുഞ്ഞാലിമരയ്ക്കാറെക്കുറിച്ച് സിനിമ ആലോചിച്ചത്. ആദ്യം പ്രഖ്യാപിച്ചത് സന്തോഷ് ശിവന്‍ മമ്മൂട്ടി പ്രൊജക്ട് ആണെന്ന് മാത്രം. എന്നാല്‍ ആറുമാസത്തെ സമയം മമ്മൂട്ടിയുടെ ടീമിന് കൊടുക്കുകയാണെന്നും അവര്‍ക്ക് ചിത്രം ആരംഭിക്കാനായില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരയ്ക്കാറുമായി മുന്നോട്ടുപോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. ലാലേട്ടന്‍ മരക്കാറായി എത്തുന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാവുമോ ഈ സിനിമ എ്‌നനാണ് പലരുടേയും ആശങ്ക. കുഞ്ഞാലിമരക്കാരുടെ ജ•ദേശമായ വടകരയ്ക്കടുത്ത കോട്ടക്കലായിരിക്കും ഈ സിനിമിയുടെ ലൊക്കേഷന്‍. കടത്തനാടന്‍ ചരിത്രമെടുത്ത് സിനിമയാക്കിയതെല്ലാം വന്‍ ഹിറ്റുകളായിരുന്നു. ഉദയയുടെ നല്ല കാലത്ത് തച്ചോളി തറവാട്ടിലെ എത്രയെത്ര കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തി? പറങ്കികളോട് ഏറ്റുമുട്ടിയ ധീരദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ സിനിമയെ കുറിച്ചും ഉയര്‍ന്ന പ്രതീക്ഷകളാണുള്ളത്.