തൃശൂര്‍- മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. ദിവസങ്ങള്‍ക്കു മുന്‍പ് വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന സൈബര്‍ അക്രമണങ്ങളില്‍ ഭാവന പങ്കുവച്ച കുറിപ്പ് ഏറെ ഹൃദയഭേദകമായിരുന്നു. ഭര്‍ത്താവ് നവീനെക്കുറിച്ച് ഭാവന കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോള്‍, നീ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും അറിയാം. അത് പോരെ? അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്നു. 'അതെ എനിക്ക് വേണ്ടത് അതാണ്' എന്നാല്‍ ഭാവന സമൂഹ മാധ്യമത്തില്‍ കുറിച്ചത്. നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചു. നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍ ആണ് ചെന്നുപെട്ടത്. നിങ്ങള്‍ ഒരു മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്. എന്നിങ്ങനെയാണ് കമന്റ്.