ഹൈദരാബാദ്- നടന്‍ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 'കോഫി വിത്ത് കരണ്‍' എന്ന ഷോയിലൂടെ ഇത്തരം റിപ്പോര്‍ട്ടുകള്‍ നടി നിഷേധിച്ചിരുന്നു.മറ്റൊരു പ്രണയത്തിനായി തന്റെ മനസ് പാകപ്പെട്ടിട്ടില്ലെന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇപ്പോള്‍ വീണ്ടും സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാന്ത ഗുരുവായി കരുതുന്ന സധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകളോട് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. വേര്‍പിരിയുകയാണെന്ന വിവരം കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ആരാധകരെ അറിയിച്ചത്.