Sorry, you need to enable JavaScript to visit this website.

കിടക്ക പങ്കിടല്‍ പാര്‍ലമെന്റിലും  -കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി 

കാസ്റ്റിംഗ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്ന നൃത്ത സംവിധായിക സരോജ് ഖാന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമാ വ്യവസായത്തില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും നടക്കുന്നുണ്ടെന്നും രേണുക ചൗധരി പറഞ്ഞു
ഇത് സിനിമാ വ്യവസായത്തില്‍ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നതും കയ്പുള്ളതുമായ  ഒരു യാഥാര്‍ത്ഥ്യവുമാണ്. മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ് ഇപ്പോഴെന്നും രേണുക വ്യക്തമാക്കി.
ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാരിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്ത കരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ് എന്നായിരുന്നു സരോജിന്റെ പ്രസ്താവന. 
തെലുങ്ക് സിനിമയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യ്യമങ്ങള്‍ തിരക്കിയപ്പോഴാണ് സരോജ് ഖാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തെലുങ്ക് നടി ശ്രീ റെഡ്ഡി തുടങ്ങി വച്ച വിവാദം ഇന്ത്യന്‍ സിനിമായാകെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാ താരങ്ങളും പൊതുജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന നൃത്ത സംവിധായികയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍
കാസ്റ്റിങ് കൗച്ചിലൂടെ ആരും ലൈംഗിക ചൂഷണം നടത്തുന്നില്ലെന്നും പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മുന്‍ കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ ബോളിവുഡിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് 69കാരി ഇക്കാര്യം പറഞ്ഞത്.
കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല.
സംഗതി പുലിവാലായപ്പോള്‍ സരോജ് ഖാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും സരോജ് ഖാന്‍ പറഞ്ഞു.
മാധുരി ദീക്ഷിത്, ശ്രീദേവി, കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ സ്ഥിരം നൃത്തസംവിധായികയാണ് സരോജ് ഖാന്‍. 

Latest News