Sorry, you need to enable JavaScript to visit this website.

മലബാർ ഐ ഹോസ്പിറ്റലും  യേനപ്പോയ യൂനിവേഴ്‌സിറ്റിയും കൈകോർക്കുന്നു 

കോഴിക്കോട്- പ്രശസ്ത നേത്ര ചികിത്സ കേന്ദ്രമായ കോഴിക്കോട്ടെ മലബാർ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും മംഗലാപുരം യേനപ്പോയ യൂനിവേഴ്‌സിറ്റിയും ചേർന്ന് ക്ലിനിക്കൽ ട്രെയിനിംഗോടെയുള്ള വിവിധ കോഴ്‌സുകൾ ആരംഭിക്കുന്നു.
ബാച്ചിലർ ഓഫ് ഒപ്‌ടോമെട്രി, മാസ്റ്റർ ഓഫ് ഒപ്‌ടോമെട്രി, ബി.എസ്‌സി ഫിസിഷ്യൻ അസിസ്റ്റന്റ്, ബി.എസ്‌സി ഡയാലിസിസ്, ബി.എസ്‌സി ലാബ് ടെക്‌നിഷ്യൻ, ബി.എസ്‌സി ഒക്കുപേഷണൽ തെറാപ്പി എന്നീ കോഴ്‌സുകൾ ആണ്  ക്ലിനിക്കൽ ട്രെയിനിങ് ഓടെ ആരംഭിക്കുന്നത്.
തിയറി ക്ലാസിനോടൊപ്പം  പ്രായോഗിക പരിജ്ഞാന ക്ലാസുകൾ കോഴ്‌സിന്റെ ഭാഗമായി മലബാർ കാമ്പസിലും വെച്ചു നടക്കും.
24 വർഷമായി നേത്ര ചികിത്സാരംഗത്തും 15 വർഷമായി ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സ്തുത്യർഹമായ രീതിയിൽ  പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലബാർ കണ്ണാശുപത്രി. മൂന്ന് പതിറ്റാണ്ടിലേറെയായി ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന യേനപ്പോയ മെഡിക്കൽ യൂനിവേഴ്‌സിറ്റി എ പ്ലസ് ഗ്രേഡോടെ നാക്ക് അക്രഡിറ്റേഷൻ ഉള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സർവകലാശാലയാണ്.
കൂടാതെ രാജ്യത്തെ ഉന്നത നിലവാരം പുറത്തുന്ന 100 യൂനിവേഴ്‌സിറ്റികളിൽ ഒന്നുമാണ്.
ഈ രണ്ട് സ്ഥാപനങ്ങളും കൈകോർത്ത് നടത്തുന്ന മെഡിക്കൽ കോഴ്‌സുകൾ ലോകത്ത് എവിടെയും ഉന്നത നിലവാരത്തിൽ ജോലി നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നും സാരഥികൾ കോഴിക്കോട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സയൻസ് ഗ്രൂപ്പിൽ 50 ശതമാനത്തിലധികം മാർക്ക് നേടി പാസായവർക്ക് ബി.എസ്‌സി കോഴ്‌സിന് അപേക്ഷിക്കാം. ഓരോ വർഷവും നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുകയെന്നും 
പ്ലസ് ടു പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികർക്ക് ട്യൂഷൻ ഫീസിൽ 25 ശതമാനം ഇളവ് ലഭിക്കുമെന്നും
അവർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ മലബാർ ഹോസ്പിറ്റൽ എം.ഡി. പി.എം. റഷീദ്, ഡയറക്ടർമാരായ ഡോ. ഹയാസ് റഷീദ്, ഇ.കെ. അബ്ദുൽ സലാം, യേനപ്പോയ യൂനിവേഴ്‌സിറ്റി അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ടോബിൻ ജോസഫ്, പ്രിൻസിപ്പൽ പ്രൊഫ.കെ.പി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Latest News