ദി ടീച്ചര്‍ ആയി അമല വീണ്ടും മലയാളത്തിലേക്ക്

നടി അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി 'അതിരന്‍' എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ടീച്ചര്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 2017ല്‍ റിലീസ് ചെയ്ത 'അച്ചായന്‍സ്' എന്ന സിനിമക്ക് ശേഷം അമല അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഇതിനു ശേഷം അമല പ്രധാനമായും തമിഴ് സിനിമ മേഖലയില്‍ സജീവമായിരുന്നു. തെലുങ്ക് ചിത്രവും ചെയ്തിട്ടുണ്ട്.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, മഞ്ജു പിള്ള, അനുമോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിര്‍മ്മിക്കുന്നു.

 

Latest News