ഭര്‍ത്താവിന്റെ മരണശേഷം മീനയും മകളും ആദ്യമായി കാമറക്ക് മുന്നില്‍, ആശ്വാസ വാക്കുകളുമായി ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തില്‍ മീന ചെയ്ത വേഷങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്. മീനയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ജീവിതത്തില്‍ വിഷമഘട്ടം നിറഞ്ഞ സമയമായിരുന്നു. ജൂണ്‍ 28 ന്  പ്രിയ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ കൂടിയായ വിദ്യാസാഗര്‍ ശ്വാസകോശത്തില്‍ ഗുരുതരമായ രോഗബാധയെ തുടര്‍ന്നായിരുന്നു മരണപ്പെട്ടത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ മീന ഒട്ടും ആക്റ്റീവ് അല്ലായിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ പ്രിയ സുഹൃത്തുക്കള്‍ മീനയെ കാണാന്‍ ഒത്തുകൂടിയത്. അതിന് ശേഷം പുഞ്ചിരിക്കുന്ന മീനയെ പിന്നീട് കാണാന്‍ സാധിച്ചെങ്കിലും ഉള്ളില്‍ നിറയെ സങ്കടം മാത്രമാണ്. ഇപ്പോഴിതാ മകളോടൊപ്പമുള്ള മീനയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീനയുടെ ഫാന്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് മീനയുടെ മകള്‍ ക്യാമറക്ക് മുന്നില്‍ വരുന്നത്. ചിരിച്ച മുഖത്തോടെയാണ് മീനയും മകളും ഒരുമിച്ച് ഇരിക്കുന്നത്.

ഇരുവരും ഒരുപോലെയുള്ള ഡയമണ്ട് മാല ധരിച്ചാണ് ചിത്രത്തിലുള്ളത്. 'ലൈക് മദര്‍ ലൈക് ഡോട്ടര്‍'എന്ന അടിക്കുറിപ്പോടെയാണ് മീന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വിശേഷം അറിയാന്‍ കമന്റ് ചെയ്തത്. ജീവിതത്തിലേക്ക് രണ്ട് പേരും തിരിച്ചു വരു എന്ന കമന്റാണ് ആരാധകര്‍ പറയുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും സിനിമകളിലും ഒന്നും മീന സജീവമല്ല. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പ് സുഹൃത്തുക്കള്‍ വന്നപ്പോഴും മീന ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ തുടങ്ങിയതെ ഉള്ളു.  

2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.  'തെരി' എന്ന ചിത്രത്തില്‍ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്. മീനയുടെ ദുഃഖത്തില്‍ ഒരിക്കല്‍പോലും തനിച്ചാക്കാതെയാണ് സുഹൃത്തുക്കള്‍ കൊണ്ട് നടക്കുന്നത്. എപ്പോഴും ചേര്‍ത്ത് നിര്‍ത്തി സമാധാനിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

 

Latest News