ദുല്‍ഖര്‍ സല്‍മാന്റെ പണം വാരിപ്പടത്തിന്  ഹിന്ദി പതിപ്പും വരുന്നു. 

മുംബൈ- ദുല്‍ഖര്‍ സല്‍മാന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'സീതാ രാമം'. ഇത് ദക്ഷിണേന്ത്യയില്‍ ബ്ലോക്ക്ബസറ്ററാണ്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം തെലുങ്കില്‍ വന്‍ തരംഗമായി. തമിഴ്, മലയാളം പതിപ്പുകളഅ#ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.  ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നു. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ 2ന് റിലീസ് ചെയ്യും. പെന്‍ സ്റ്റുഡിയോസ് ഹിന്ദി പതിപ്പ് തിയേറ്ററില്‍ എത്തിക്കുന്നത്. 'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്‍ നന്ദി പറഞ്ഞു.

Latest News