Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

45ാം വയസ്സില്‍ രണ്ടാം വിവാഹം കഴിക്കാന്‍  നാണമില്ലേയെന്ന്  പലരും ചോദിച്ചു-  നടി മങ്ക മഹേഷ്

ആലപ്പുഴ- എന്റെ മകളുടെ കല്യാണം കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദം വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം മാത്രം നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹം കഴിച്ചത്- നടി മങ്ക മഹേഷ് അഭിമുഖത്തില്‍ പറഞ്ഞു. 
കോവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്ന് എന്റെ കൂടെ ഭര്‍ത്താവ് ഉള്ളതിനാലാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ കാര്യമല്ലേ? ഒരു പങ്കാളി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- മങ്ക പറഞ്ഞു.1965 ലാണ് മങ്കയുടെ ജനനം. താരത്തിന് ഇപ്പോള്‍ 57 വയസ്സുണ്ട്. മഹേഷ് ആയിരുന്നു മങ്കയുടെ ആദ്യ ജീവിതപങ്കാളി. എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ചുപോയി. മോളുടെ കല്യാണം നടത്തിയതിനു ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോകുന്നതിലൊന്നും കുഴപ്പമില്ല. അദ്ദേഹത്തിനു ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്. 2002 ല്‍ മഹേഷ് മരിച്ചു. ഭര്‍ത്താവിന്റെ വിയോഗം മങ്കയെ ഏറെ തളര്‍ത്തിയിരുന്നു. മാനസികമായി താന്‍ ഒറ്റുപ്പെട്ടു പോയ സമയമാണ് അതെന്ന് മങ്ക ഓര്‍ക്കുന്നു. മഹേഷുമായുള്ള ബന്ധത്തില്‍ മങ്കയ്ക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹശേഷമാണ്  മങ്ക മറ്റൊരു വിവാഹം കഴിച്ചത്. 
സിനിമ, സീരിയല്‍ രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് നടി മങ്ക മഹേഷ്. 1997 ല്‍ റിലീസായ മന്ത്രമോതിരം എന്ന സിനിമയിലൂടെയാണ് മങ്ക മലയാള സിനിമയില്‍ സജീവമായത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.പ്രൊഫഷണല്‍ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്. കെ.പി.എ.സിയില്‍ വച്ച് പരിചയപ്പെട്ട മഹേഷുമായി ഒരുമിച്ച് ഏറെ നാടകങ്ങളിലഭിനയിച്ച മങ്ക പിന്നീട് മഹേഷിനെ വിവാഹം ചെയ്തു തിരുവനന്തപുരത്തേക്ക് താമസം മാറി. മകളുടെ ജനനത്തോടെ കലാരംഗത്ത് നിന്ന് താത്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. സ്‌ക്കൂളില്‍ പഠിക്കുമ്പോഴെ കലാരംഗത്ത് സജീവമായ മങ്ക പത്താം ക്ലാസിനു ശേഷം ഗുരുവായ അമൃതം ഗോപിനാഥിന്റ കീഴില്‍ നൃത്തം അഭ്യസിച്ചു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു.1996ല്‍ ദൂരദര്‍ശനില്‍ ടെലിസീരിയലുകള്‍ തുടങ്ങിയ അവസരത്തില്‍ മങ്ക മഹേഷിന് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് സീരിയലുകളില്‍ സജീവമായി. പഞ്ചാബിഹൗസില്‍ ദിലീപിന്റെ അമ്മയായി അഭിനയിച്ച മങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest News