ചെന്നൈ- സമീപകാലത്താണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും വേര്‍പിരിയല്‍ കാര്യം അറിയിച്ചത്. ഇത് വാര്‍ത്തകളിലും ഇടംനേടിയിരുന്നു. ഇപ്പോഴിതാ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മക്കള്‍ യാത്രയുടെയും ലിംഗയുടെയും സ്‌കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്. വിവാഹമോചന ശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു.
മൂത്ത മകന്‍ യാത്രയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കാണ് ധനുഷും ഐശ്വര്യയും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം ഗായകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയുമുണ്ട്. ഇവരും വിവാഹമോചിതരായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു