ബെംഗളൂരു- വ്യവസായിയായ 73കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണംതട്ടിയ കേസില്‍ യുവനടന്‍ അറസ്റ്റിലായി. ജെ.പി. നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
നാലുവര്‍ഷം മുമ്പ് വ്യവസായി കാവനയുമായി പരിചയത്തിലായതാണ്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് വ്യവസായി ഇരുയുവതികളുമായും വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറി. ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാല്‍, അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പണം നല്‍കുകയാണെങ്കില്‍ കേസ് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് കുടുംബാംഗങ്ങള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ വ്യവസായി ഹലസൂരു ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.