മുംബൈ- ഇന്‍സ്റ്റഗ്രാമില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് സമന്‍സ് നല്‍കാന്‍ മുംബൈ പോലീസ് സംഘം ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന്റെ വീട് സന്ദര്‍ശിച്ചു. രണ്‍വീര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. 16 ന് മാത്രമേ വീട്ടില്‍ തിരിച്ചെത്തുകയുള്ളൂ എന്ന വിവരമാണ് പോലീസിനു ലഭിച്ചത്.
സമന്‍സ് നല്‍കാന്‍ പോലീസ് സംഘം വീണ്ടും രണ്‍വീറിന്റെ വീട്ടിലെത്തും. മാസികക്കുവേണ്ടി പോസ് ചെയ്ത രണ്‍വീറിന്റെ നഗ്ന ഫോട്ടോകളാണ് വിവാദമായതും പോലീസ് സ്‌റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതു.