കൊച്ചി- നടി നിത്യ മേനോന്‍ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ് ആ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജ വാര്‍ത്തകള്‍ ആണെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അത്തരം വ്യാജ ന്യൂസുകളെ ട്രോളിക്കൊണ്ട് നിത്യ തന്നെ രംഗത്തെത്തി. കുറച്ചുകാലം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കണം എന്നും എന്നാല്‍ താനൊരു നീണ്ട ഇടവേള എടുത്താല്‍ താന്‍ ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കുമെന്നുമാണ് നിത്യാമേനോന്‍ പറയുന്നത്. അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് പലരും മനസിലാക്കുന്നില്ല. അത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു