കൊല്ലം- തൊണ്ണൂറുകളില്‍ മലയാളത്തില്‍ നായികയായെത്തി ശ്രദ്ധേയയായ നടിയാണ് ഗീതാ വിജയന്. സിനിമയില്‍ നിന്ന് തനിക്കും അക്കാലത്തു മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി. ഒരു സംവിധായകനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് അവര്‍ പറയുന്നു. ചിലരുടെ ആവശ്യങ്ങളോട് 'നോ'പറഞ്ഞതിന് നിരവധി സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗീതാ വിജയന് പറഞ്ഞു. 1992ല്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്.'അയാള്‍ക്ക് അന്ന് വല്യ റെപ്യൂട്ടേഷനൊന്നും ഇല്ല. പക്ഷേ നല്ല സംവിധായകനായിരുന്നു.അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകള്‍ അയാള്‍ ചെയ്തിട്ടുണ്ട്'.' കാര്യം നടക്കാതെ വന്നപ്പോള്‍ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ ചീത്ത പറയും. ചിലര്‍ അങ്ങനെയാണ് കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ഇന്‍സള്‍ട്ട് ചെയ്യുന്നതാണ് അവരുടെ രീതി'.'ഒരിക്കലും അങ്ങനെ ചെയ്യരുത്. സിനിമ എന്നത് നമ്മുടെ അന്നമാണ്. ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ 'നോ' പറഞ്ഞു.
ഇപ്പോള്‍ മോശമായി ആരെങ്കിലും പെരുമാറിയില്‍ ഉടന്‍ ഞാന്‍ പ്രൊഡ്യൂസറെ അറിയിക്കും. അല്ലേങ്കില് പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് കാര്യം പറയും. ചിലപ്പോള്‍ അവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ സാധിച്ചെന്ന് വരില്ല. തീര്‍ച്ചയായും ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമല്ലോ- ഗീത വിജയന് പറഞ്ഞു.