മുംബൈ- മാഗസിന് ചിത്രീകരണത്തിനായി നഗ്നനായി പോസ് ചെയ്തതിനെ തുടര്‍ന്നുള്ള വിവാദത്തിനു പിന്നാലെ പോലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്തു. താരത്തിന്റെ നഗ്ന ചിത്രത്തെ ഒരു വിഭാഗം നെറ്റിസണ്്സ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതോടെയാണ് രണ്‍വീര്‍ സിംഗിന്റെ ഏറ്റവും പുതിയ ബോള്‍ഡ് ഫോട്ടോഷൂട്ട് പരാജയപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്‍വീറിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്‍വീറിനെതിരെ മുംബൈയിലെ ചെമ്പൂര് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. രണ്‍വീറിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. സ്വര ഭാസ്കര്‍, അര്ജുന് കപൂര്‍, ആലിയ ഭട്ട് എന്നിവരുള്‍പ്പെടെയുള്ള ആരാധകരും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ പിന്തുണച്ചു. അതേസമയം നടി മിമി ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്.
പുരുഷ സൗന്ദര്യത്തിന്റെ മഹാചിത്രമെന്ന് പറഞ്ഞാണ് വിവാദ നോവലിസ്റ്റ് തസ്ലീമ നസ്റീന് ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.