Sorry, you need to enable JavaScript to visit this website.

ത്രീഡി വിസ്മയമൊരുക്കി വിക്രാന്ത് റോണയുമായി ദുല്‍ഖര്‍ സല്‍മാന്‍

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷയില്‍ പുറത്ത് വരും. ഹോളിവുഡ് നിലാവരത്തോട് കിടപിടിക്കുന്ന ഇന്ത്യന്‍ അഭിമാന ചിത്രമായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്‌ക്രീനുകളില്‍ വിക്രാന്ത് റോണ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 ദശലക്ഷം കാഴ്ചക്കാരാണ് ചിത്രത്തിന്റെ കണ്ടന്റുകള്‍ കണ്ടത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തില്‍ സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.

ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസാണ്. കേരളത്തിലെ മുന്‍നിര ഡിസ്ട്രിബ്യൂഷന്‍ കമ്പനികളില്‍ ഒന്നായ വെയ്ഫറര്‍ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാന്‍ ചെയ്യുന്നത്. ദുല്‍ഖര്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കുന്ന അന്യഭാഷാ പാന്‍ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്. വോക്‌സ് കോമും ഫിഫ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ്.

 

Latest News