കൊച്ചി- കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ വലിയ വെല്ലുവിളിയാണ് മലയാള സിനിമ നേരിട്ടുകൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ പ്രതിസന്ധികളുടെ ആക്കം കുറക്കാന്‍ പുതിയ തീരുമാനവുമായി കേരള ഫിലിം ചേംബര്‍. തീരുമാനങ്ങളുടെ ഭാഗമായി ഫ്‌ളെക്‌സി ടിക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൊണ്ടുവരാനാണ് നീക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.വെള്ളിയാഴ്ച എറണാകുളത്താണ് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ വിവിധ സിനിമാസംഘടനകളുടെ യോഗം ചേര്‍ന്നത്. ഇതിലാണ് ഫ്‌ളെക്‌സി ടിക്കറ്റ് അടക്കമുള്ള ആശയങ്ങള്‍ ഉയര്‍ന്നത്. തീയറ്ററുകളില്‍ താരതമ്യേന പ്രേക്ഷകര്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ പകുതിനിരക്കില്‍ ടിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് ഫ്‌ളെക്‌സി ടിക്കറ്റ് വഴി ആലോചിക്കുന്നത്.