വികാരങ്ങൾക്ക് തീ പിടിച്ചാൽ ഏതറ്റം വരെ പോകുന്നവരാണ് ദക്ഷിണേന്ത്യയിലെ രണ്ട് പ്രമുഖ സംസ്ഥാനങ്ങളിലെ സിനിമാ ഫാൻസ്. പ്രമുഖ താരങ്ങളുടെ സിനിമ വിലക്കുമെന്നാണ് ഭീഷണി. കാവേരി പ്രശ്‌നത്തിൽ തമിഴ്‌നാടും കർണാടകയും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടെ കർണാടകയിൽ രജനികാന്തിന്റെയും കമൽഹാസന്റെയും സിനിമകൾക്ക് വിലക്ക് വേണമെന്ന ആവശ്യമുന്നയിച്ചത്. . കന്നഡ അനുകൂല സംഘടനകളാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റേയും കമൽഹാസന്റെയും സിനിമകൾക്ക് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്താനുള്ള ആവശ്യം മുന്നോട്ടു വെച്ചത്. ചലുവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപീകരിക്കുന്നത് വൈകിയതിനെ തുടർന്നാണ് സംഘടനകൾ രണ്ട് തമിഴ് താരങ്ങളുടേയും സിനിമകൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചത്. തമിഴ് താരങ്ങളായ വിജയ്, നാസർ, ധനുഷ് എന്നിവർക്കൊപ്പം കമൽഹാസനും രജനി കാന്തും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. ഇതോടെയാണ് കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപീകരണം വൈകിയത്. കർണാടകത്തിനും തമിഴ്‌നാടിനും കാവേരി ജലം വിതരണം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടിയാണ് കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനത്തിലെത്താത്തതിനെ തുടർന്ന് തമിഴ് താരങ്ങൾ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരെ രംഗത്തെത്തിയ രജനികാന്ത് ചൈന്നൈയിലെ ഐപിഎൽ മാച്ച് തടസ്സപ്പെടുത്തിയവരെ ട്വിറ്ററിൽ രൂക്ഷമായി വിമർശിച്ചിരുന്നു.