മലയാളത്തിലെ താര ദമ്പതികൾ വേർ പിരിഞ്ഞ് കുറച്ചു കാലമായി. വെള്ളിത്തിരയിൽ ഇരുവരും ഏറ്റുമുട്ടൽ തുടരുകയാണ്. ഇക്കഴിഞ്ഞ സെപ്തംബറിൽ ദിലീപിന്റെ രാമലീല തിയേറ്ററിലെത്തിയപ്പോൾ മഞ്ജുവിന്റെ ഉദാഹരണം സുജാത മത്സരിക്കാനുണ്ടായിരുന്നു. ഇക്കുറി വിഷുവിനും രണ്ടു പേരും വെള്ളിത്തിരകളിൽ ഏറ്റുമുട്ടും. മഞ്ജു അഭിനയിച്ച മോഹൻലാൽ സിനിമയും ദിലീപിന്റെ കമ്മാരസംഭവവുമാണ് വിഷു കൊഴുപ്പിക്കാനെത്തുന്നത്. പ്രേക്ഷകർ അകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളുമായിട്ടാണ് താരങ്ങൾ ഇത്തവണ രംഗത്തെത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവും സാജിദ് യാഹിയയുടെ മോഹൻലാൽ ചിത്രവുമാണ് ഇക്കൂറി വിഷുവിന് ഏറ്റുമുട്ടുന്നത്. ഇതു രണ്ടാം തവണയാണ് മലയാളത്തിന്റെ ജനപ്രിയ നായകനും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറും തമ്മിൽ നേർക്കുനേരെ എത്തുന്നത്. സംവിധായകൻ അരുൺ ഗോപിയുടെ ചിത്രമായ രാമലീലയും പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാതയുമാണ് അന്ന് നേർക്ക് നേരെ ഏറ്റുമുട്ടിയത്. ഇരു ചിത്രങ്ങളും വ്യത്യസ്ത കാഥാപ്രമേയത്തിൽ ഒരുങ്ങിയതായിരുന്നു. രണ്ടു ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. 2018 ൽ സെപ്റ്റംബർ 28 ന് നടന്നത് തിയേറ്ററുകളിൽ വീണ്ടും വിഷു ദിനത്തിൽ ആവർത്തിക്കുകയാണ്. മോഹൻലാൽ മോഹൻലാൽ ചിത്രവുമായിട്ടാണ് മഞ്ജു വാര്യർ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ ഫാനായ മീനുക്കുട്ടി എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്നത്. മീനുക്കുട്ടിയുടെ ഭർത്താവ് സോതുമാധവനെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിലീപിന്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ് കമ്മാരസംഭവം. 20 കോടി ബജറ്റിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണിത്
ചരിത്ര പ്രധാന്യമുളള ചിത്രമാണിത്. കമാരൻ എന്ന വ്യക്തിയുടെ ജിവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. നമിത പ്രേമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.