മുംബൈ-ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പമുള്ള പഴയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്. അമിതാഭ് തന്റെ 1978ലെ 'ഡോണ്‍' എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഒപ്പിടുന്നതാണ് ഫോട്ടോ. ഇപ്പോഴും അതേ ഭാവത്തില്‍ തുടരുന്നു ഡോണ്‍. എന്നാണ് അമിതാഭ് ബച്ചന് പോസ്റ്റിന് നല്കിയ അടിക്കുറിപ്പ്.
രണ്ട് സൂപ്പര്‍ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍ എന്നാണ് ഫാന്സില് ഒരാളുടെ കമന്റ്. ഡോണുകള്‍ ഡോണ്‍ മൂന്നിലേക്ക് മടങ്ങുകയാണോ എന്നാണ് മറ്റൊരാളുടെ കമന്റ്.
1978 ല്‍ റിലീസ് ചെയത ഡോണിന് ഈ വര്‍ഷം 44 വര്‍ഷമായി. ചിത്രത്തിന്റെ പോസ്റ്ററില്‍ ഒപ്പിടുന്ന അമിതാഭിന്റെ അടുത്തുനില്ക്കുന്ന ഷാരൂഖ് അമിതാഭിനെ എന്തോ അറിയിക്കുന്നതായി കാണിക്കുന്നതാണ് ഫോട്ടോ.
ആരാധകരില്‍ ഓര്മകളുയര്ത്തുന്നതാണ് അമിതാഭിന്റെ പോസ്റ്റ്.