കൊച്ചി- മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടി. 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്' എന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് ആശംസ. മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ കാണുന്നത്, നേരെ തിരിച്ചും. ലാല്‍ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നു വിളിക്കുന്നത് കേട്ടിട്ടാണ് മോഹന്‍ലാലും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മോഹന്‍ലാലിനെ ലാലു, ലാല്‍' എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്.മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. താരത്തിന്റെ 62ാം ജന്മദിനമാണ് ഇന്ന്.