കൊച്ചി- അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമർശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയിൽ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിർത്തണമെന്നും നിയമങ്ങൾ പരിഷ്‌കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.അമ്മയിലെ അംഗങ്ങൾ സ്ത്രീ സംഘടനയിൽ പോയി പരാതി പറയാൻ പറയുന്നവരെ മാറ്റി നിർത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയൻ പിള്ള രാജുവിനെതിരെയും രഞ്ജിനി വിമർശനമുന്നയിച്ചു.