സാന്‍ ഫ്രാന്‍സിസ്‌കോ- യുഎസ് ഐടി ഭീമന്‍ മൈക്രോസോഫ്റ്റ് കോര്‍പറേഷനിലെ ഉന്നത തല മാനേജ്‌മെന്റില്‍ അഴിച്ചു പണി നടക്കുന്നതിനിടെ വിന്‍ഡോസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടെറി മയേഴ്‌സണ്‍ കമ്പനി വിടുമെന്ന് അറിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി മൈക്രോസോഫ്റ്റിനൊപ്പമുള്ള മയേഴ്‌സണ്‍ വിന്‍ഡോസ്, ഓഫീസ്, സര്‍ഫസ്, എക്‌സ്‌ബോക്‌സ്, ഹോളോലെന്‍സ് മിക്‌സ്ഡ് റിയാലിറ്റി എന്നീ ഉല്‍പ്പന്നങ്ങളുടെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു. നേതൃമാറ്റത്തിന്റെ ഭാഗമായി അടുത്ത ഏതാനും മാസങ്ങളില്‍ സിഇഒ സത്യ നദല്ലയ്‌ക്കൊപ്പമായിരിക്കും മയേഴ്‌സണ്‍ പ്രവര്‍ത്തിക്കുക എന്നും കമ്പനി അറിയിച്ചു.
ക്ലൗഡ് കമ്പ്യൂട്ടിങ്, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന് പുതിയ രണ്ട് എന്‍ജിനീയറിങ് വിഭാഗങ്ങള്‍ മൈക്രോസോഫ്റ്റ് പുതുതായി വികസിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് മാനേജ്‌മെന്റില്‍ അഴിച്ചു പണി നടക്കുന്നത്. കമ്പനിയുടെ ഓഫീസ് ഉല്‍പ്പന്ന ശ്രേണിയുടെ തലവനായ രാജേഷ് കെ ഝായ്ക്ക് യൂസര്‍ എക്‌സ്പീരിയന്‍സ് വിലയിരുത്തുന്ന ടീമിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.