Sorry, you need to enable JavaScript to visit this website.

ഫഹദിനൊപ്പം അഭിനയിക്കാനാഗ്രഹം,  90 വയസ്സ് വരെ പെര്‍ഫോം ചെയ്യാനിഷ്ടം-മീര ജാസ്മിന്‍ 

തിരുവല്ല- നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാമിന്റെ നായികയായി 'മകള്‍' എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പില്ലെന്നും നടി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്.ഇപ്പോഴത്തെ നടിമാര്‍ മെസേജ് അയക്കാറുണ്ട്. ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍െ്രെപസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര െ്രെപവസിയുള്ളയാളാണ്', മീര പറഞ്ഞു.


 

Latest News