ആദ്യമായി തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി നടി നയന്‍താര. തമിഴ് സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള പ്രണയം സിനിമാലോകത്തും പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചാ വിഷയമാണെങ്കിലും ഇരുവരും ഇതു വരെ തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. വിഘ്നേഷ് സമൂഹ മാധ്യമങ്ങള്‍ വഴി ഇരുവരുമുള്ള ചിത്രങ്ങല്‍ പങ്കുവെക്കാറുമുണ്ടായിരുന്നു. അപ്പോഴെല്ലാം നയന്‍താര മൗനം പാലിച്ചു. എന്നാല്‍ ഒരു പ്രമുഖ ദേശീയ മാധ്യമം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വിമന്‍ 2018 ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് താരം തന്റെ പ്രണയം തുറന്നു പറഞ്ഞത്. വിഘ്നേശിന്റെ പേര് പറയായാതെയായിരുന്നു നയന്‍താര പ്രതിശ്രുത വരനെ വെളിപ്പെടുത്തിയത്.
എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ മാതാപിക്കളോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങ് മറ്റ് ഫിലിം അവാര്‍ഡുകളില്‍നിന്ന് വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെ എത്തിയ സ്ത്രീകളില്‍നിന്ന് ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക- നയന്‍താര പറഞ്ഞു.