നെടുമുടി അവസാനമായി അഭിനയിച്ച 'എന്റെ മഴ' തീയറ്ററുകളില്‍

കൊച്ചി- നെടുമുടി വേണു അവസാനമായി അഭിനയിച്ച ' എന്റെ മഴ' തീയറ്ററുകളിലേക്ക്. പുതുമുഖ താരമായ മാസ്റ്റര്‍ ആന്മയിയും ദേശീയ അവാര്‍ഡ് ജേതാവായ ആദിഷ് പ്രവീണും പ്രധാന വേഷങ്ങളിലെത്തുന്നു. ചിരിയും കണ്ണീരും സംഗീതത്തിന്റെ നൂലിഴകളില്‍ കോര്‍ത്തെടുത്ത സനിമയില്‍  മഴ നിറസാന്നിധ്യമാണ്. കൈതപ്രവും വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്  ശരത്തും റിജോഷുമാണ്. ഏറെക്കാലത്തിനു ശേഷം മനോജ് കെ ജയനും നരേനും ഒരുമിച്ചഭിനയിക്കുന്നു. സംവിധായകനായ സുനില്‍ സുബ്രഹ്മണ്യത്തിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് നിര്‍മാതാവായ അനില്‍കുമാറാണ്‌
 

Latest News