Sorry, you need to enable JavaScript to visit this website.

ബാല്‍കി പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് ദുല്‍ഖര്‍ സല്‍മാന്‍

സംവിധായകന്‍ ആര്‍. ബാല്‍കി ചുപ് സിനിമക്ക് സമീപിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ ഇതുവരെ ഇങ്ങനെയൊരു റോള്‍ ചെയ്തിട്ടില്ലെന്നും ശരിക്കും ആലോചിച്ചിട്ടു തന്നെയാണോ എന്നായിരുന്നു ബാല്‍കിക്ക് ആദ്യം നല്‍കിയ മറുപടിയെന്ന് ദുല്‍ഖര്‍ പറഞ്ഞു. അഭിനയ ജീവിതത്തില്‍ ചുപ് ഒരു പരീക്ഷണ സിനിമയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപ്. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം.
സൈക്കളോജിക്കല്‍ ത്രില്ലര്‍ ആയ ചിത്രത്തില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാല്‍കി.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്.

 

Latest News