Sorry, you need to enable JavaScript to visit this website.

പണം കിട്ടുമല്ലോ, മമ്മൂട്ടിയുടെ അഛനായി  അഭിനയിക്കുന്നതിലെന്ത് തെറ്റ? സായ് കുമാര്‍ 

കൊല്ലം- മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ രാജമാണിക്യത്തില്‍ സായ് കുമാര്‍ മികച്ചൊരു വേഷമാണ് അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വളര്‍ത്തച്ഛനായ രാജരത്‌നം എന്ന കഥാപാത്രത്തെയാണ് രാജമാണിക്യത്തില്‍ സായ് കുമാര്‍ അവിസ്മരണീയമാക്കിയത്. ഈ കഥാപാത്രം തന്നിലേക്ക് വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സായ് കുമാര്‍ ഇപ്പോള്‍. രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിനായി ആദ്യം അന്വേഷിച്ചത് തമിഴ്, തെലുങ്ക് നടന്‍മാരെയാണ്. അത് ശരിയായില്ല. ഒരു ദിവസം രാത്രി ഏറെ വൈകി ആന്റോ ജോസഫ് എന്നെ വിളിച്ചു. മമ്മൂട്ടിയുടെ രാജമാണിക്യത്തില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. സായ് കുമാര്‍ 'യെസ്' പറഞ്ഞു. ആന്റോ ഏറെ മടിച്ചാണ് മമ്മൂക്കയുടെ അച്ഛന്റെ കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് സായ് കുമാറിനോട് പറഞ്ഞത്. ഇത് കേട്ടതും ഒട്ടും മടിയില്ലാതെ സായ് കുമാര്‍ വാക്ക് കൊടുത്തു. പൈസ കിട്ടില്ലേ, അത് മതി എന്ന് മാത്രമാണ് സായ് കുമാര്‍ പറഞ്ഞത്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കുമ്പോള്‍ മമ്മൂക്കയെ 'ഡാ ഇങ്ങോട്ട് വാടാ' എന്നൊക്കെ വിളിക്കാമല്ലോ. നേരിട്ട് എന്തായാലും മമ്മൂക്കയെ അങ്ങനെ വിളിക്കാന്‍ പറ്റില്ലല്ലോ എന്നും സായ് കുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അച്ഛനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സുരേഷ് ഗോപിയുടെ അച്ഛനായിട്ടില്ലെന്നും സായ് കുമാര്‍ പറഞ്ഞു.

Latest News