കൊച്ചി- ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബാര്‍ കൗണ്‍സിലിനാണ് നടി പരാതി നല്‍കിയത്. അഡ്വ. ബി രാമന്‍ പിള്ള സാക്ഷികളെ നേരിട്ട് സ്വാധീനിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണ്. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ബാര്‍ കൗണ്‍സിലിനു നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.