നടന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം 'ലൂയിസ്' ചിത്രീകരണം ആരംഭിച്ചു. കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ടി.ടി. എബ്രഹാം കോട്ടുപള്ളില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും ഷാബു ഉസ്മാന്‍ കോന്നിയാണ് നിര്‍വഹിക്കുന്നത്.
വാഗമണ്‍, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി 'ലൂയിസി'ന്റെ ചിത്രീകരണം നടക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്.
ശ്രീനിവാസനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യു, മനോജ് കെ. ജയന്‍, ഡോ. റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂര്‍, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവര്‍ഗ്ഗീസ്, മീനാക്ഷി, ആസ്റ്റിന്‍ എന്നിവര്‍ അഭിനയിക്കുന്നു.