മുംബൈ- കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത തലൈവി സിനിമക്ക് വേണ്ടി 20 കിലോ തൂക്കം കൂട്ടിയ അനുഭവം അനുസ്മരിച്ച് നടി കങ്കണ റണാവത്ത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഷൂട്ടിംഗ് വേളയിലെ ശരീര വണ്ണം കാണിക്കുന്ന ചിത്രം കങ്കണ പോസ്റ്റ് ചെയ്തത്.
ആറു മാസം കൊണ്ട് ഉണ്ടാക്കിയെടുത്ത വണ്ണവും തൂക്കുവും ആറുമാസം കൊണ്ട് കളയാനും സാധിച്ചുവെങ്കിലും ശരീരത്തില്‍ അത് സ്ഥിരം അടയാളമുണ്ടാക്കിയെന്നും കങ്കണ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തലൈവി ചിത്രം ആസ്വാദകരുടെ അഭിനന്ദനങ്ങളും വിമര്‍ശനവും ഒരുപോലെ നേടിയിരുന്നു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രമാണ് ചിത്രം. ചലച്ചിത്രരംഗത്തെ ജയലളിതയുടെ ജീവിതമാണ് അവരുടെ വേഷമിട്ട കങ്കണ അവതരിപ്പിച്ചിരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന വേളയില്‍ പുസ്തകം വായിച്ചു കൊണ്ടുനില്ക്കുന്ന താരത്തിന്റെ ചിത്രമാണ് അവര്‍ വീണ്ടും ആരാധകര്‍ക്ക് സമ്മാനിച്ചത്.