Sorry, you need to enable JavaScript to visit this website.

അടൂര്‍ ഗോപാലകൃഷ്ണന്‍ ഭൂരഹിതര്‍ക്ക്  വീട് വെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി 

തിരുവനന്തപുരം- അടൂരില്‍ തന്റെ പേരിലുള്ള 13 സെന്റ് കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് കൈമാറി.
ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഭൂരഹിതര്‍ക്ക് വീട് വെ്ക്കാന്‍ സ്ഥലം വിട്ടുനല്‍കും.   ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ലൈഫ് മിഷന്‍. ലൈഫ് മിഷന്‍ പദ്ധതി അനുസരിച്ച് ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുന്നവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അടൂര്‍ അറിയിച്ചു. ഇത്തരത്തില്‍ കൂടുതല്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. 
 

Latest News