ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന്  ഇംഗ്ലീഷ് പ്രസംഗം പറയാറുണ്ട്- അഹാന

തലശേരി- ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്ന് നടി അഹാന കൃഷ്ണ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം രസകരമായ ഇക്കാര്യം പറഞ്ഞത്. 'ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്'.അഹാന പറഞ്ഞു.  2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് നടി എത്തിയത്.


 

Latest News