ആലുവ-നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനും കുരുക്ക് വീണേക്കും. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന് അനൂപിനും നടി കാവ്യാ മാധവനും കൂടി അറിയാമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ഗൂഢാലോചനയെ കുറിച്ച് കാവ്യ അറിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. അതിനുശേഷം മാത്രമേ കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്യൂ. കാവ്യയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.