മുംബൈ-തന്റെ കാമുകനായി സ്വന്തം സഹോദരനെ പോലും ഗോസിപ്പുകാർ കണ്ടെത്തിയിരുന്നുവെന്ന് നടി രവീണ ടണ്ടൻ. രവീണയുടെ കാമുകനെ കണ്ടെത്തിയെന്ന് പ്രമുഖ പത്രങ്ങളടക്കം ഗോസിപ്പ് കോളത്തിൽ അവതരിപ്പിച്ചപ്പോൾ കരയുക മാത്രമാണ് ചെയ്യാനുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു.അത്ര മാത്രം ദ്രോഹമാണ് ഗോസിപ്പുകളിലൂടെ ചെയ്തിരുന്നത്.
ഒരുമിച്ച് അഭിനയിക്കുന്നവരെ സുഹൃത്തുക്കളായി കാണുന്നത് ഗോസിപ്പുകൾക്ക് പിന്നാലെ പോകുന്ന പത്രാധിപന്മാർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.അവർ പുതിയ പുതിയ കഥകളുണ്ടാക്കി.
തന്റെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന കഥകൾ ഒന്നിനുപിന്നലെ ഒന്നായി വന്നപ്പോൾ മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതെ കരയുകയായിരുന്നു പതിവ്. ആളുകളോട് ഹലോ പറഞ്ഞാൽപോലും ജേണലിസ്റ്റുകളും എഡിറ്റർമാരും വേറെ അർഥങ്ങളിലാണ് കണ്ടിരുന്നതെന്നും നടി പറഞ്ഞു.
ഹിറ്റ് ചിത്രമായിരുന്ന പത്തർകി ഫൂലിലൂടെയാണ് 1991ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.'അന്ദാസ് അപ്നാ അപ്നാ, ഖിലാഡിയോം കാ ഖിലാഡി,ബഡേ മിയാൻ ഛോട്ടാമിയാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ദമാൻ എന്നചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.