ചെന്നൈ- സംഗീതജ്ഞന് എ ആര് റഹ്മാന്റെ മകള്‍ ഖദീജയുടെ വിവാഹ നിശ്ചയം നടന്നു. ഖദീജ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രതിശ്രുത വരന്റെ ചിത്രവും സ്വന്തം ചിത്രത്തോടൊപ്പം ഖദീജ പോസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍വശക്തന്റെ അനുഗ്രഹത്തോടെ വളരെ സന്തോഷത്തോടെ വിവാഹ നിശ്ചയകാര്യം നിങ്ങളെ എല്ലാം അറിയിക്കുകയാണെന്നും സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരനെന്നും ഖദീജ അടിക്കുറിപ്പില്‍ എഴുതി. ജന്മദിനമായ ഡിസംബര്‍ 29നായിരുന്നു ചടങ്ങെന്നും അടുത്ത ബന്ധുക്കളും സ്നേഹിതരും മാത്രമാണ് പങ്കെടുത്തതെന്നും ഖദീജ പറഞ്ഞു. പോസ്റ്റിനു താഴെ പ്രമുഖരടക്കം നിരവധി പേര് ഖജീജയ്ക്ക് ആശംസകള്‍ നേര്‍ന്നു.
നിഖാബ് അണിഞ്ഞു മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഖദീജ പലതവണ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്.