ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി യഥാര്‍ഥ പ്രായം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് ആരാധകര്‍. പ്രീഡിഗ്രി പഠനകാലത്ത് സംഗീതമത്സരത്തില്‍ പങ്കെടുത്തതിന്റെ പത്രവാര്‍ത്തയുടെ ചിത്രം പങ്കിട്ടുകൊണ്ടുള്ള കുറിപ്പിലാണ് റിമി ടോമി തന്റെ ജനനത്തിയതി എഴുതിച്ചേര്‍ത്തത്.
'പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട' എന്നു കുറിച്ചുകൊണ്ടാണ് റിമി പ്രായം വെളിപ്പെടുത്തിയത്. 1983 സെപ്റ്റംബര്‍ 22നാണ് റിമി ടോമി ജനിച്ചത്. 1999ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ആ കാലയളവില്‍ പാലാ അല്‍ഫോന്‍സ കോളജിലെ ഗായകസംഘത്തിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രമാണ് റിമി ടോമി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
റിമിക്ക് 38 വയസ്സ് ഉണ്ടെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 'അയ്യോ റിമിക്ക് ഇത്രയും പ്രായമോ' എന്നാണ് ചിലരുടെ ചോദ്യം. കാഴ്ചയില്‍ റിമി ഇപ്പോഴും ഇരുപതുകാരിയാണെന്നും ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്നും ആരാധകര്‍ പറയുന്നു.