തിരുവനന്തപുരം- സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2021 ല്‍ ബെസ്റ്റ് സ്റ്റോറി റൈറ്റര്‍ അവാര്‍ഡ് എലോണ്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥാകൃത്ത് സി.ജെ. വാഹിദ് ചെങ്ങാപ്പളളിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം ഭാരത്ഭവനില്‍ നടന്ന ചടങ്ങില്‍ സിനിമാ സീരിയല്‍ താരം എം. ആര് ഗോപകുമാറ്റില് നിന്ന് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
വാഹിദ് ചെങ്ങാപ്പള്ളിയുടെ കഥയെ ആസ്പദമാക്കി സഹീര്‍ മുഹമ്മദ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച എലോണിന്റെ ക്യാമറ സലില്‍ ഇല്ലിക്കുളവും എഡിറ്റ് ശീനി.കെ.ദാമോദറുമാണ് നിര്‍വ്വഹിച്ചത്. സീജേയ്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ സഞ്ജുപിള്ളയാണ് ചിത്രം നിര്‍മ്മിച്ചത്.
സമര്‍ത്ഥരായ മക്കളുണ്ടായിട്ടും വലിയൊരു വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ വിധിക്കപ്പെടുന്ന റിട്ട ചീഫ് എഞ്ചിനിയറായ ഒരു പിതാവിന്റെ ഏകാന്തതയും, ആത്മ നൊമ്പരങ്ങളുമാണ് എലോണ്‍ പ്രതിപാദിക്കുന്നത്. കറ്റാനം ഇലിപ്പക്കുളം ചെങ്ങാപ്പള്ളി കുടുംബാംഗമായ വാഹിദ്
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ദൂരദര്ശന് സീനിയര്‍ വാര്‍ത്താ അവതാരകനാണ്.
മികച്ച കമന്റേറ്റര്‍, വാര്‍ത്താ അവതാരകന്, മാധ്യമ പ്രവര്ത്തകന്, റിപോര്‍ട്ടര്‍, തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച റിപോര്ട്ടര്ക്കുളള ദൂരദര്ശന് ദേശീയ അവാര്‍ഡും അടുത്തിടെ ലഭിച്ചിട്ടുണ്ട്. ദുബായ് പ്രവാസികളുടെ പ്രതിഭാ പുരസ്കാരവും നേടിയിട്ടുണ്ട്. ദൃശ്യ ജാലകം എന്ന യുടുബ് ചാനലിലൂടെ വൈവിദ്ധ്യമാര്‍ന്ന പരിപാടികളും അവതരിപ്പിച്ചു വരുന്നു. മിമിക്രി, ഫോട്ടോഗ്രഫി എന്നിവയില്‍ മികവ് തെളിയിച്ചിട്ടുള്ള വാഹിദ് ചെങ്ങാപ്പള്ളി കറ്റാനം നന്മ അസോസിയേഷന് പ്രസിഡന്റ് എന്ന നിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. മാസിനയാണ് ഭാര്യ. ഇജാസ് വാഹിദ് എഞ്ചിനിയര്‍ , ഫാത്തിമ എ.വാഹിദ്. (കൊല്ലം ടി.കെ..എം എം. ടെക് വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളും നഹ്ല അസ്ലം മരുമകളുമാണ്.